പരപ്പനങ്ങാടി: വര്‍ഷങ്ങളുടെ പഴക്കമുള്ള മണ്ണട്ടാംപാറ അണക്കെട്ട് പുനര്‍നിര്‍മ്മിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി വേണമെന്ന് ബിജെപി തിരുരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് ഡാമിന്റെ ഷട്ടറുകള്‍ അടക്കം തകര്‍ന്നു വീണത്.
അധികൃതരുടെ അലംഭാവം തുടരുകയാണെങ്കില്‍ കടലുണ്ടിപ്പുഴയിലെ ഇരുകരയിലെ ജനങ്ങള്‍ക്കും വേനലില്‍ വലിയ ദുരിതമനുഭവിക്കേണ്ടി വരും ഡാമിന്റെ ബലക്ഷയങ്ങള്‍ പരിശോധിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് കര്‍ഷകമോര്‍ച്ച മണ്ഡലം ഭാരവാഹികളും ആവശ്യപ്പെട്ടു. കെ.പി.വത്സരാജ്, എ.വി.ബാലകൃഷ്ണന്, ടി.ശ്രീധരന്, യു.ഷാജി, മുരളി.കെ.നെടുവ, കെ.ബിനു, പ്രതീഷ് മരക്കാംതൊടി തുടങ്ങിയവര്‍ ഡാം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: