Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് താഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 09:18 pm IST
in Malappuram

പരപ്പനങ്ങാടി: ഈ കാലവര്‍ഷത്തില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും മഴ മാറിയതോടെ കടലുണ്ടിപ്പുഴയിലെ ജലവിതാനം ക്രമാതീതമായി താഴുകയാണ്.

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയുടെ ദാഹം തീര്‍ക്കുന്ന കടലുണ്ടിപ്പുഴ ഇന്ന് അത്യാസന്ന നിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണട്ടാംപാറ അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ തകര്‍ന്ന് നിലംപൊത്തിയതോടെയാണ് ഒടുവില്‍ പെയ്ത തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴവെള്ളവും കുത്തിയൊലിച്ച് അറബിക്കടലിലെത്തുന്നത്. തുലാമാസത്തിലെ മഴവെള്ളം പുഴയില്‍ നിറഞ്ഞ് നിന്നാല്‍ മാത്രമേ പുഴയൊഴുകുന്ന വഴികള്‍ സമ്യദ്ധമാകൂയെന്നാണ് പഴമക്കാര്‍ പറയുന്നത്.

പുഴയിലെ ജലസമൃദ്ധിയില്‍ ആ പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ തോത് സംരക്ഷിക്കപ്പെടുക വഴി ജലസ്രോതസുകളില്‍ ജലലഭ്യത വേനല്‍ക്കാലത്തും കുറയുമായിരുന്നില്ല. എന്നാല്‍ വേനലെത്തും മുമ്പേ പുഴയിലെ വെള്ളം ദിവസം തോറും വന്‍തോതില്‍ കുറയുകയാണ്. ഇത് വരാനിരിക്കുന്ന വേനലിന്റെ കാഠിന്യമാണെന്നാണ് കൃഷിക്കാരുടെ അഭിപ്രായം. അണക്കെട്ടിലെ ഷട്ടര്‍ തകര്‍ന്നതിനാല്‍ അപ്പുറം മാതാപ്പുഴയിലെ ഉപ്പുവെള്ളം തിരിച്ചുകയറി കൃഷി നശിക്കാനും കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടാനും സാധ്യതയേറെയാണ്. ജല അതോറിറ്റിയുടേതടക്കം നിരവധി പദ്ധതികളാണ് കടലുണ്ടിപ്പുഴയിലുള്ളത്.

കക്കാട്, തലപ്പാറ, നെടുവ, ഉളളണം, കോട്ടത്തറ, മോര്യകാപ്പ്, വെഞ്ചാലി, പരപ്പനങ്ങാടി, തിരൂരങ്ങാടി, മൂന്നിയൂര്‍, തേഞ്ഞിപ്പലം തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിയും കടലുണ്ടിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നടത്തുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലേക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും വെള്ളം പമ്പ് ചെയ്യുന്നതും കടലുണ്ടിപ്പുഴയില്‍ നിന്നാണ്. മാറിവന്ന സര്‍ക്കാരുകളും ജനപ്രതിനിധികളും ഒരു നാടിന്റെ ജലസംഭരണിയായ മണ്ണട്ടാംപാറ അണക്കെട്ടിനെ അവഗണിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.

ഷട്ടര്‍ ഓപ്പറേറ്റിങ്ങ് യൂണിറ്റിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്തത് കാരണം ഒന്നാമത്തെ ഷട്ടര്‍ ഉയര്‍ത്താനാകാത്ത സാഹചര്യത്തിലാണ്. കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്ലാബുകള്‍ പലതും അപകട ഭീഷണിയിലാണ്. വള്ളിക്കുന്ന്-മൂന്നിയൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അണക്കെട്ടിന്റെ മുകള്‍ഭാഗത്തെ നടപ്പാതയുടെ കൈവരികളും സ്ലാബുകളൂം പ്ലാസ്റ്ററിങ്ങ് അടര്‍ന്ന് വീണ് കമ്പി തുരുമ്പെടുക്കുകയാണ്. ഇപ്പോള്‍ അടിയന്തിര അറ്റകുറ്റപ്പണിക്കായി മൂന്ന് ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. അണക്കെട്ടിന്റെ പുനര്‍ നിര്‍മാണം വൈകുകയാണെങ്കില്‍ കൃഷിയിടങ്ങളുപേക്ഷിച്ച് മലപ്പുറത്തെ പടിഞ്ഞാറന്‍ മേഖല കുടിവെള്ളം തേടി പലായനം ചേയ്യേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.