മലപ്പുറം: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖല ശുദ്ധീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്ന നവംബര്‍ എട്ട് ബിജെപി കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുന്നു.
നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് പ്രകടനവും പൊതുയോഗവും നടത്തും. തവനൂര്‍ മണ്ഡലത്തിലെ നടുവട്ടത്ത് സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും, കൊണ്ടോട്ടി ഐക്കരപ്പടിയില്‍ സംസ്ഥാന വക്താവ് പി.രഘുനാഥും ഉദ്ഘാടനം ചെയ്യും. മഞ്ചേരിയില്‍ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനും, ചങ്ങരംകുളത്ത് ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്തും, വളാഞ്ചേരിയില്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.സി.കെ.പത്മനാഭനും, ചേളാരിയില്‍ വി.ഉണ്ണിക്കൃഷ്ണനും, തിരൂരില്‍ അഡ്വ.ടി.കെ.അശോക് കുമാറും, തിരൂരങ്ങാടിയില്‍ കെ.ജനചന്ദ്രനും, താനൂരില്‍ കെ.കെ.സുരേന്ദ്രനും, ഏറനാട് കെ.നാരായണനും, വണ്ടൂരില്‍ എം.പ്രേമനും, മങ്കടയില്‍ എം.രാജീവും, പെരിന്തല്‍മണ്ണയില്‍ അഡ്വ.ശ്രീപ്രകാശും, നിലമ്പൂരില്‍ അഡ്വ.മഞ്ചേരി നാരായണനും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: