ഏറെ നാളുകള്‍ക്ക് ശേഷം ടാറ്റയുടെ മാനംകാത്ത കാര്‍. ടിയാഗോയെ വാഹനലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. അത്രയേറെയായിരുന്നു ടിയാഗോയുടെ ജനപ്രീതി. ഇറങ്ങി ഒരുവര്‍ഷം തികയും മുമ്പേ 65,000 കാറുകള്‍ വിറ്റു. ബുക്കിങ് ഒരുലക്ഷവും. ഈ നാഴികക്കല്ലുകള്‍ പിന്നിട്ട ടിയാഗോ ഇതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അതിവേഗം ഒരുലക്ഷം യൂണിറ്റ് ടിയാഗോയാണ് ടാറ്റ വിറ്റത്. 19 മാസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഗുജറാത്തിലെ പ്ലാന്റിലാണ് ടിയാഗോ നിര്‍മ്മിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന കാര്‍ മോഡലുകളില്‍ 12-ാം സ്ഥാനത്താണ് ടിയാഗോ. 2017 സെപ്തംബറില്‍ 8,316 ടിയാഗോ കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. സെപ്തംബര്‍ വരെ 93,299 യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇതില്‍ 77,086 എണ്ണവും പെട്രോള്‍ പതിപ്പുകളായിരുന്നു. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് പുറമെ ടിയാഗോയുടെ ഇലക്ട്രിക് മോഡലും വൈകാതെ വിപണിയിലെത്തുമെന്നാണ് വിവരം.
ടാറ്റയുടെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തിയ ആദ്യ കാറാണ് ടിയോഗോ. അതുകൊണ്ടുതന്നെയാണ് ഇതിന് ഇത്ര ജനപ്രീതി ലഭിച്ചതും. ടിയാഗോയുടെ വരവോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ വിപണിവിഹിതം 6.11 ശതമാനമായി ഉയര്‍ന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച ഒരു കാര്‍ സ്വ്ന്തമാക്കാമെന്നതും ടിയാഗോയുടെ കുതിപ്പിന് കാരണമായി. 3.33 ലക്ഷം മുതല്‍ 5.85ലക്ഷം വരെയാണ് ടിയാഗോയുടെ വിവിധ വേരിയന്റുകളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: