ഉത്സവകാലം വാഹനനിര്‍മ്മാതാക്കളുടെ നല്ലകാലമാണ്. പ്രത്യേകിച്ച്, ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയ്ക്ക്. ഈ ഉത്സവ സീസണില്‍ സ്വന്തം റെക്കോര്‍ഡ് തന്നെ തകര്‍ത്താണ് ഹോണ്ട ടൂ വീലേഴ്സ് കുതിച്ചത്. സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 13.50 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് ഹോണ്ട തകര്‍ത്തത്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 4,37,531 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റഴിച്ചത്. 29,004 യൂണിറ്റുകള്‍ കയറ്റി അയച്ചു. ഹോണ്ട സിബി ഷൈന്‍, ആക്ടിവ, ക്ലിക്ക്, ഡിയോ തുടങ്ങിയവ ഏറെ വില്‍പ്പനയുള്ള മോഡലുകളാണ്. ഹോണ്ടയുടെ പ്രതിമാസ ഉത്പാദനം 50,000 യൂണിറ്റായി ഉയര്‍ത്താന്‍ കഴിഞ്ഞതാണ് വില്പന കൂടാന്‍ കാരണമെന്ന് ഹോണ്ട ടൂ വീലേഴ്സ് സെയില്‍സ് വൈസ് പ്രസിഡന്റ് യവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.
പുതിയ ഹോണ്ട സിബിആര്‍ 650 എ ബുക്കിംഗ് തുടങ്ങി. 7.30 ലക്ഷം രൂപയാണ് ഇതിന്റെ വില. ഹോണ്ടയുടെ പുതിയ സ്കൂട്ടറായ ഗ്രാസിയയുടെ ബുക്കിംഗ് തുടങ്ങി. ഹോണ്ടയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടറാണ് ഗ്രാസിയ. ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2000 രൂപ നല്കി ഗ്രാസിയ ബുക്ക് ചെയ്യാം. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്കൂട്ടര്‍ എന്ന ആശയവുമായി ഹോണ്ട നിര്‍മ്മിച്ച ഗ്രാസിയ പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: