മാനന്തവാടി: കൊയിലേരി ടൗണിനോട് ചേര്‍ന്നുള്ള കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കമ്മന സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കമ്മന നഞ്ഞോത്ത് അടിയ കോളനിയിലെ ഗോപി (48) യാണ് മരിച്ചത്. അമിത മദ്യപാന ശീലമുള്ള ഗോപി മദ്യലഹരിയില്‍ കാല് വഴുതി വീണതാകാമെന്നതാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെ കിണറിന് സമീപം ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറില്‍ മൃതദേഹം കാണപ്പെട്ടത്. അഗ്നിശമന സേനാംഗങ്ങളെത്തി മൃതദേഹം പുറത്തെടുത്തു ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഗോപിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: