ന്യൂദല്‍ഹി: ഇന്ത്യയുടെ സാനിയ മിര്‍സ എടിപി ഡബിള്‍സ് റാങ്കിങ്ങില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. 2014 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് സാനിയ ആദ്യ പത്ത് റാങ്കില്‍പ്പെടാതെ പോകുന്നത്. പുതിയ റാങ്കിങ്ങില്‍ സാനിയ പന്ത്രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിങ്ങില്‍ സാനിയ ഒമ്പതാം സ്ഥാനത്തായിരുന്നു.
പുരുഷന്മാരുടെ ഡബിള്‍സ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ദിവിജ് ശരണ്‍ 50-ാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ദിവിജ് ശരണ്‍ അമ്പതാം റാങ്കിലെത്തുന്നത്. റോഹന്‍ ബൊപ്പണ്ണ പതിനഞ്ചാം സ്ഥാനത്തും പുരവ് രാജാ അറുപത്തിരണ്ടാം സ്ഥാനത്തുമാണ്.
















