മാഡ്രിഡ്: സ്പാനിഷ് താരം റാഫേല്‍ നദാല്‍ എടിപി ലോക റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം ബ്രിട്ടന്റെ ആന്‍ഡി മുറെയും നൊവാക് ദ്യോക്കോവിച്ചും അദ്യ പത്തില്‍ നിന്ന് പുറത്തായി.
പതിനാറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ നദാല്‍ 10645 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. സ്വിറ്റ്‌സ്ര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററാണ് രണ്ടാം സ്ഥാനത്ത്. 9005 പോയിന്റ്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സരേവ 4400 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
















