പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോടുള്ള വിവേചനം ആവസാനിപ്പിക്കണമെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രവാസി ക്ഷേമസമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പുനരധിവാസ പദ്ധതികള്‍ മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഈ വെല്ലുവിളിയെ പ്രവാസലോകം ഒറ്റക്കെട്ടായി നേരിടണം. സഹായ പദ്ധതികള്‍ പ്രവാസികളുടെ കുടുംബ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് പ്രവാസിക്ഷേമസമിതി ജില്ലാ സെക്രട്ടറി പി.പ്രശോഭ് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ട്രെയിനുകള്‍ക്കു പാലക്കാടിനും പൊള്ളാച്ചിക്കുമിടയില്‍ പുതുനഗരം, മീനാക്ഷിപുരം, കൊല്ലങ്കോട്, മുതലമട എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും കൊല്ലങ്കോട് പഞ്ചായത്ത് പ്രവാസി ക്ഷേമസമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്ന നാരായണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.ഉദയകുമാര്‍ മേലാര്‍കോട് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ നാരായണന് വാസു ഭാരവാഹികളെ പ്രഖ്യാപിച്ചു. കൊല്ലങ്കോട് പഞ്ചായത്ത് ഭാരവാഹികളായി ഉദയന്‍.വി (പ്രസിഡന്റ്), മണികണ്ഠന്, സുരേഷ്.സി (വെസ് പ്രസിഡന്റ്), ശിവദാസന്‍.കെ (സെക്രട്ടറി), ദിനേശ്, പ്രഭാകരന് (ജോയിന്റ് സെക്രട്ടറി), ഗീതവീജയന് (ട്രഷറര്‍), ശ്രീജിത്ത്.പി, സുരേഷ്, മോഹനന്.വി, രാജീവന്.എ (എക്സിക്യൂട്ടീവ് മെമ്പേഴ്സ്). മുതലമട പഞ്ചായത്ത് ഭാരവാഹികളായി ശിവകുമാര്‍ (കണ്‍വീനര്‍), സന്തോഷ്കുമാര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: