ലക്കാട്: വിവരാവകാശ നിയമ പ്രകാരം ലഭിക്കേണ്ട രേഖകളുടെ പകര്‍പ്പിന് ഈടാക്കേണ്ട തുക സംബന്ധിച്ച് വ്യക്തതയില്ലാതെ രജിസ്ട്രേഷന് വകുപ്പ്. നിശ്ചിത കാലയളവില്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം നടത്തിയ വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനാണ് വ്യത്യസ്ഥ തുക ചൂണ്ടിക്കാട്ടിക്കൊണ്ട് പാലക്കാട്ടെ വിവിധ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയിരിക്കുന്നത്. വിവരാകാശ നിയമം 2015 പ്രകാരം രേഖകളുടെ പകര്‍പ്പിന് ഒരോ എ-4 ഷീറ്റിന് 2 രുപമാത്രം ഈടാക്കണമെന്നിരിക്കെ 200, 100 എന്നിങ്ങനെ വ്യത്യസ്ഥ തുക രേഖപ്പെടുത്തിയാണ് മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2010 ജനുവരി ഒന്ന് മുതല്‍ 2017 ആഗസ്ത് 31 വരെ പാലക്കാട്ടെ 23 സബ് രജിസ്ട്രാര്‍ ഒാഫിസുകള്‍ക്ക് കീഴില്‍ നടന്ന വിവാഹങ്ങളുടെ എണ്ണവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആവശ്യപ്പെട്ട് പാലക്കാട് കല്‍പ്പാത്തി സ്വദേശി എ.കാജാഹുസൈന്‍ സമര്‍പ്പിച്ച വിവാരാവകാശ അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് വൈരുദ്ധ്യമുള്ളത്.
അപേക്ഷ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ വ്യത്യസ്ഥ ഒാഫീസുകള്ക്കു കീഴില്‍ വരുന്നതായതിനാല്‍ പ്രസ്തുത സബ് രജിസ്ട്രാര്‍ ഒാഫീസുകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുന്ന പാലക്കാട് ജില്ലാ രജിസ്ട്രാര്‍ ഒാഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടിയില്‍ ഒരോ ഏ-4 ഷീറ്റിനും 200 രൂപയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അപേക്ഷയ്ക്ക് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നു ലഭിച്ച മറുപടിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയിലും വൈരുദ്ധ്യം പ്രകടമാണ്.
കുമരനെല്ലൂര്‍ പറളി, അലനല്ലൂര്‍, കൊടുവായൂര്‍, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രേഖാമൂലം ലഭിച്ച മറുപടി പ്രകാരം സര്‍ഫിക്കറ്റുകളുടെ പകര്‍പ്പിന് ഓരോന്നിനും 100 രൂപയാണ് ഫീസായി പറയുന്നത്. അതേസമയം ഇതേ അപേക്ഷയ്ക്ക് കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും ലഭിച്ച മറുപടിയില്‍ മാത്രമാണ് വിവരാവകാശ നിയമം അനുശാസിക്കുന്ന രണ്ട് രൂപയെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ ആധാരങ്ങളുടെ പകര്‍പ്പിന് ഈടാക്കുന്ന കണക്കു പ്രകാരമാണ് അപേക്ഷക്ക് മറുപടി നല്‍കിയതെന്നായിരുന്നു ഇതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ ജില്ലാ രജിസ്ട്രാറുടെ കാര്യാലയത്തില്‍ നിന്നുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: