തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം നാലമ്പലം പുനരുദ്ധാരണ പ്രവര്‍ത്തികള്‍, ഉത്സവ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് 101 അംഗ പുനരുദ്ധാരണ കമ്മിറ്റിയും 31 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികള്‍: പി.വാസുദേവനുണ്ണി(പ്രസി)എം.നാരായണന്, എം.പത്മനാഭന്, എം.ആര്.കൃഷ്ണന്(വൈസ്പ്രസി) കെ.ടി.ഗോപിനാഥ് (സെക്ര) എം.വിജയന്, കെ.ജി.രാമകൃഷ്ണന്, (ജോ.സെക്ര) എക്സി ഓഫീസര്‍ കെ.സി.സദാനന്ദന് (ട്രഷ) ലിജാ അരവിന്ദന്, പി.കെ.സൗമിനി(മാതൃസമിതി) ട്രസ്റ്റി പി.ബി.കേശവദാസ്, ക്ഷേത്രംതന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, കെ.അനന്തന് നമ്പ്യാര്‍(രക്ഷാ).
ആറുകോടി രൂപ ഉപയോഗിച്ചുള്ള പുനരുദ്ധാരണപ്രവര്ത്തനങ്ങളാണ് നടത്തുക. ക്ഷേത്രത്തിന്റെ പഴമ സംരക്ഷിച്ചുകൊണ്ട് വിളക്കുമാടത്തിനുചുറ്റുമായി നൂറോളം കരിങ്കല്‍ തൂണുകള്‍ നിര്‍മ്മിക്കും. തേക്കുതടിയില്‍ ചെമ്പുതകിട് പതിച്ച് ചുറ്റമ്പലം മേല്ക്കൂരപണിയും. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് ക്ഷേത്രം എക്സി ഓഫീസര്‍ കെ.സി.സദാനന്ദന്, ട്രസ്റ്റി പി.ബി.കേശവദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: