വഴിക്കടവ്: സ്വകാര്യ വ്യക്തിയുടെ ഡയറി ഫാമിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. വഴിക്കടവ് കാരക്കോട് ആനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം കുടിവെള്ളം മലിനമാക്കുന്നതായാണ് പരാതി.
വ്യക്തമായി മാലിന്യസംസ്ക്കരണ സംവിധാനം ഒരുക്കാത്തതിനാല്‍ പ്രദേശവാസികളുടെ പുരയിടത്തിലേക്ക് ചാണകവെള്ള ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എത്തുന്നതായും, കിണറുകളിലേക്ക് ഇവ കലരുന്നതായും പരാതിയുണ്. ഈ മലിനജലം ഉപയോഗിക്കുന്നതിലൂടെ പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിട്ടുണ്ട്.
ഇതിനെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, ക്ഷീര വികസന വകുപ്പിനും, മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നാട്ടുകാര്‍ പരാതി നല്കി. ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ ബഹുജനസമരം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: