പുല്‍പ്പള്ളി: കെ.എസ്.ആര്.ടി.സി. ബസ് കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു. സീതാ മൗണ്ട് -മാവേലിക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ മാവേലിക്കര സ്വദേശി സെബാസ്റ്റ്യനാ(42)ണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെ പുല്‍പ്പളളി ബസ് സ്റ്റാന്റില്‍ വെച്ച് യാത്രക്കാരില്‍ ഒരാള്‍ തന്നെ മര്‍ദ്ദിച്ചതായി പുല്‍പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന സെബാസ്റ്റ്യന്‍ പറഞ്ഞു. സീതാ മൗണ്ടില്‍ നിന്ന് രണ്ട് പേര് ബസില്‍ കയറി. അവരോട് ടിക്കെറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുല്പ്പള്ളിയിലെത്തിയിട്ട് ടിക്കറ്റെടുക്കാമെന്നാണ് പറഞ്ഞത്. ബസില്‍ ചെക്കര്‍ കയറിയാല്‍ പ്രശ്നമാകുമെന്നതിനാല്‍ ടിക്കറ്റെടുക്കാന്‍ കണ്ടക്ടറായ സെബാസ്റ്റിയന് അവരെ നിര്‍ബന്ധിച്ചു. ഇതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പുല്‍പ്പള്ളി സ്റ്റാന്റിലെത്തിയപ്പോള് യാത്രക്കാരന് കണ്ടക്ടറെ വെല്ലുവിളിച്ചു കൊണ്ട് മൂക്കിന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: