കല്‍പ്പറ്റ:മുപ്പത്തി എട്ടാമത് വയനാട് ജില്ലാ സ്കൂള്‍ കലോത്സവം പനമരം ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡിസംബര്‍ 2 മുതല്‍ 6 വരെ നടക്കും.
ഇതിനായി 16 സബ്ബ് കമ്മിറ്റികള്‍ ഉള്‍ക്കൊള്ളുന്ന സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ എം.പി,എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ രക്ഷാധികാരികളായിരിക്കും
.ഒ.ആര്.കേളു എം.എല്‍.എ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി വര്‍ക്കിംഗ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി വൈസ് ചെയര്‍മാനുമാണ്.വിദ്യഭ്യാസ ഉപഡയറക്ടര്‍ ബാബുരാജ് ജനറല്‍ കണ്‍വീനറും റിജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ജി.എച്ച്.എസ് പനമരം പ്രിന്സിപ്പാല്, പനമരംജി എച്ച്.എസ് ഹെഡ് മാസ്റ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.ഒ. എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ഡി.ഇ.ഒ പ്രഭാകരന് ട്രഷറുമായ മുഖ്യസംഘാടക സമിതിയെ കൂടാതെ സ്വീകരണ കമ്മിറ്റി ചെയര്മാന് ജില്ലാ പഞ്ചായത്തംഗം പി.ഇ സമയിലും ഭക്ഷണകമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ.അസ്മത്തും പ്രചരണ കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് കെ.മിനിയേയുംയോഗം തിരഞ്ഞെടുത്തു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനില്‍കുമാറിനേയും നിയമ പാലന കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം പ്രഭാകരന്നെയും വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം കെ.ബി.കുഞ്ഞിമോളേയും റജിസ്ട്രേഷന് കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം എ.എന്‍.പ്രഭാകരനേയും അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് കുനിയങ്കാടിനേയും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം അഡ്വ.ഒ.ആര്.രഘുവിനേയുംയോഗം തിരഞ്ഞെടുത്തു.
ട്രോഫി കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്തംഗം ഓമനയെയും ,സ്റ്റേജ്, പന്തല്‍ ഡക്കറേഷന് കമ്മിറ്റി ചെയര്‍മാനായി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറിനേയും ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില തോമസിനേയും ,ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായി ഷയേയും തിരഞ്ഞെടുത്തു.
സാംസ്ക്കാരിക സുവനീര്‍ കമ്മിറ്റി ചെയര്‍പേഴ്സണായി പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീന സാജനേയും, ഗ്രീന്‍ പ്രോട്ടോ കോള്‍ കമ്മിറ്റി ചെയര്‍പേഴ്സണായി ജില്ലാ പഞ്ചായത്തംഗം നസീമയേയും യോഗം തിരഞ്ഞെടുത്തു. സബ്ബ്കമ്മിറ്റി കണ്‍വീനര്‍മാരായി ജില്ലയിലെ വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും വൈസ് ചെയര്മാന്മാരായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളേയും, ജോയിന്റ് കണ്‍വീനര്‍മാരായി ജില്ലയിലെ വിവിധ അധ്യാപകരേയും അംഗങ്ങളായി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയുള്ള വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: