പേരൂര്‍ക്കട: ലോ അക്കാദമിയില്‍ ശനിയാഴ്ച ഉണ്ടായ വിദ്യാര്‍ഥിസംഘട്ടനത്തില്‍ 12 പേര്‍ക്ക് പരിക്ക്. കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗവും നടത്തിയ ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. എസ്എഫ്‌ഐക്കാര്‍ അക്രമിളാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും കെഎസ്‌യു ക്യാമ്പയിന്‍ നടത്തിയെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
തങ്ങളെ അപമാനിച്ച് എസ്എഫ്‌ഐ ക്യാമ്പയിന്‍ നടത്തിയെന്ന് കെഎസ്‌യുവും പറയുന്നു. ഇരുവിഭാഗവും തമ്മില്‍ രണ്ടുദിവസമായി സംഘര്‍ഷാവസ്ഥ നിലനില്ക്കുകയായിരുന്നു. രണ്ടുവിഭാഗക്കാരും ഒന്നിച്ച് ക്യാമ്പയിന് എത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. അക്രമം ഉണ്ടാകുന്നപക്ഷം നടപടിയെടുക്കുമെന്ന് പേരൂര്‍ക്കട സിഐ സ്റ്റ്യുവര്‍ട്ട്കീലര്‍ പറഞ്ഞു. ഇരുവിഭാഗത്തിലുംപെട്ട 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ടാലറിയാവുന്ന എട്ടോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതി ലഭിക്കുകയാണെങ്കില്‍ മറ്റു നടപടി സ്വീകരിക്കുമെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.
















