മുഹമ്മ (ആലപ്പുഴ): കയര്‍ ദിനം സര്‍ക്കാരും കയര്‍ വികസന വകുപ്പും മറന്നു. 2012 മുതലാണ് കയര്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. നവംബര്‍ അഞ്ചാണ് കയര്‍ദിനമായി തെരഞ്ഞെടുത്തത്.
സാമൂഹ്യ പ്രവര്‍ത്തകനായ സി. പി. ഷാജി 2007ല്‍ മന്ത്രി ജി. സുധാരകരന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കയര്‍ ദിനം എന്ന ആശയത്തിന് രൂപം നല്‍കിയതെങ്കിലും യുഡിഎഫ് സര്‍ക്കാരാണ് കയര്‍ ദിനം ആചരിച്ച് തുടങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കയര്‍ ദിനം വിപുലമായി ആചരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന രണ്ടാം വര്‍ഷവും കയര്‍ ദിനം മറന്ന മട്ടാണ്.
കയറിന് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ടും തൊഴിലാളികളെ അവഗണിക്കുകയാണെന്നാക്ഷേപമുണ്ട്. കയര്‍ മേഖലയില്‍ കോടികളുടെ കയര്‍ കയറ്റുമതി നടത്തിയെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാരായ കയര്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന പല തൊഴിലിടങ്ങളും നിശ്ചലമാകുന്ന അവസ്ഥായിണിന്നുള്ളത്.
കോടികള്‍ ചെലവഴിച്ച് നടത്തിയ കയര്‍ മേള സാധാരണ തൊഴിലാളികള്‍ക്കല്ല വമ്പന്‍ മുതലാളികള്‍ക്ക് വേണ്ടി നടത്തിയ മാമാങ്കമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: