Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിനുകള്‍ കയറിയിറങ്ങി ഒന്‍പതു മണിക്കൂര്‍, ഒടുവില്‍ ആ ഭാര്യ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 10:57 pm IST
in India

മുംബൈ: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയവരിലേക്കെത്താന്‍ മൂന്നു ദിവസം, ഒടുവില്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്തു ലക്ഷം രൂപയുമായി ഒന്‍പതു മണിക്കൂര്‍ വിവിധ ട്രെയിനുകളില്‍ യാത്ര… ഹേതല്‍ ഷാ എന്ന ഭാര്യക്കു തന്നെയായിരുന്നു ഒടുവില്‍ വിജയം. ഹേതലിനൊപ്പം പോലീസും നിന്നു. ഭര്‍ത്താവ് ഭാവിന്‍ ഷായെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്തു.

ബോളിവുഡ് സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് ഹേതലിന്റെ ജീവിതത്തില്‍ മൂന്നു ദിവസം അരങ്ങേറിയത്. അന്ധേരിയില്‍ കെമിക്കല്‍ ബിസിനസ് നടത്തുന്ന ഭാവാന്‍ ഷാ ചില ഓഫീസ് കാര്യങ്ങള്‍ക്കായാണ് ഒക്‌ടോബര്‍ 31നു വീട്ടില്‍ നിന്നു പോയത്. കുറച്ചു സമയം കഴിഞ്ഞ് ഭാര്യയെ ഫോണില്‍ വിളിച്ച് താന്‍ തിരിച്ച് വീട്ടിലേക്കു വന്നുകൊണ്ടിരിക്കുന്നുവെന്നു പറഞ്ഞു. എന്നാല്‍, അര്‍ധരാത്രിയായിട്ടും ഭാവിന്‍ വീട്ടിലെത്തിയില്ല.

ഹേതലും ബന്ധുക്കളും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്ന് ഉച്ചയോടെ ഹേതലിനു ഫോണ്‍ വന്നു. വാട്ട്‌സ്ആപ്പില്‍ അയച്ച വീഡിയോ നോക്കാന്‍ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ് അവശനായ നിലയില്‍ ഭാവിന്‍ സംസാരിക്കുന്നതായിരുന്നു വീഡിയോ. 82 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കി തന്നെ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടു. ഇക്കാര്യവും ഹേതല്‍ അംബോലി പോലീസിനെ അറിയിച്ചു. തട്ടിക്കൊണ്ടുപോയ ആളുകളെ കണ്ടെത്താന്‍ സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.

പിന്നീടുള്ള മണിക്കൂറുകളില്‍ പലതവണ അക്രമി സംഘത്തില്‍ നിന്നു ഫോണ്‍ വന്നു. വീണ്ടും വാട്ട്‌സ്ആപ്പില്‍ വീഡിയോ ദൃശ്യങ്ങള്‍ അയച്ചു. അവരുമായി ഹേതല്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇത്രയും പണം നല്‍കാനില്ലെന്നും തുക കുറയ്‌ക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലൊക്കെ അക്രമികളെ കണ്ടെത്താനായിരുന്നു പോലീസ് ശ്രമം. എന്നാല്‍, പലപ്പോഴും ഫോണ്‍വിളികള്‍ വാട്ട്‌സ്ആപ്പ് വഴിയായിരുന്നതും അക്രമി സംഘം ഗുജറാത്ത് അതിര്‍ത്തിയിലേക്കും തിരിച്ചും മാറിമാറി സഞ്ചരിച്ചതും പോലീസിനു തലവേദനയായി.

ഒടുവില്‍ പത്തു ലക്ഷം രൂപയ്‌ക്ക് ഭാവിനെ മോചിപ്പിക്കാമെന്ന് തട്ടിക്കൊണ്ടുപോയവര്‍ സമ്മതിച്ചു. പോലീസിനെ അറിയിച്ചാല്‍ ഭര്‍ത്താവിന്റെ കഴുത്തറുക്കുമെന്നും മകളേയും തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണപ്പെടുത്തി.

പിന്നീടുള്ള അലച്ചില്‍ മറ്റൊരു സ്ത്രീയുടേയും ജീവിതത്തില്‍ സംഭവിക്കരുതേയെന്നാണ് ഇപ്പോള്‍ ഹേതല്‍ പ്രാര്‍ഥിക്കുന്നത്. മൂന്നാം ദിവസം ഉച്ചയ്‌ക്ക് രണ്ടര മണി മുതല്‍ രാത്രി പതിനൊന്നര വരെ പത്തു ലക്ഷം രൂപയുമായുള്ള ഓട്ടത്തിലായിരുന്നു. വിവിധ റെയില്‍വേ സ്റ്റേഷനുകളിലൂടെ അക്രമി സംഘം ഹേതലിനെ ഓടിച്ചു. ഒരിടത്തു ചെല്ലുമ്പോള്‍ മറ്റൊരിടത്തേക്കു വരാന്‍ ഫോണില്‍ ആവശ്യപ്പെടും. പക്ഷേ, ഈ നേരമെല്ലാം മൂന്നു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഹേതലിനൊപ്പമുള്ളത് അക്രമിസംഘം ശ്രദ്ധിച്ചില്ല.

ഗോരേഗാവ്, കുന്‍ഡിവ്‌ലി, നയിഗാവ്, വിരാര്‍ തുടങ്ങി പല സ്റ്റേഷനുകളിലും ഹേതല്‍ ഇറങ്ങിക്കയറി. ഒരു ഘട്ടത്തില്‍ ടെന്‍ഷനില്‍ ടിക്കറ്റെടുക്കാന്‍ മറന്നതിന് അന്ധേരി സ്റ്റേഷനില്‍ ഫൈനും അടയ്‌ക്കേണ്ടി വന്നു. വസായ് സ്റ്റേഷനില്‍ അക്രമി സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ഹേതലിന്റെ അടുത്തെത്തി പണം നല്‍കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്നു തന്നെ പോലീസ് ഇവരെ പിടികൂടി.

മറ്റ് നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിന്റെ ചുരുളഴിഞ്ഞത്.

ഭാവിന്റെ സഹോദരനെ പരിചയമുണ്ടായിരുന്ന മുഹമ്മദ് ഷാനു ഷെയിക്ക് എന്നയാളായിരുന്നു ആസൂത്രകന്‍. ഇയാളുടെ കച്ചവടം പൊളിഞ്ഞപ്പോള്‍ പണമുണ്ടാക്കാന്‍ ഈ പദ്ധതി തയാറാക്കുകയായിരുന്നു. ഭാവിന്റെ കുടുംബത്തില്‍ നിന്നു പണം കിട്ടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു തന്നെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഹേതലിന്റെ സമചിത്തതയോടെയുള്ള പെരുമാറ്റവും പോലീസിന്റെ ഇടപെടലും ആ നീക്കങ്ങള്‍ തകര്‍ത്തു. മുഹമ്മദ് ഷാനു അടക്കം ആറു പേരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Thiruvananthapuram

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.