മലപ്പുറം: ജില്ലാ ശിശുക്ഷേമ സമിതി 14ന് മലപ്പുറത്ത് ഘോഷയാത്രയും ശിശുസൗഹൃദ സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയെ ശിശുസൗഹൃദ ജില്ലയാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കളക്ടര്‍ നിര്‍വ്വഹിക്കും രാവിലെ എട്ടിന് കളക്ടറുടെ വസതിക്ക് സമീപത്തുനിന്ന് തുടങ്ങുന്ന റാലി കുന്നുമ്മല്‍ എയുപി സ്‌കൂളില്‍ സമാപിക്കും. തുടര്‍ന്ന് ശിശു സൗഹൃദ സമ്മേളനം നടക്കും. രാവിലെ 10 മുതല്‍ മലപ്പുറം കുന്നുമ്മല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികളുടെ പ്രസംഗമത്സരം, 19ന് മലപ്പുറത്ത് എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ ചിത്രരചനാ മത്സരം എന്നിവ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി സി. വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ. എന്‍. പ്രസന്നന്‍, ആശ കല്ലുവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
















