കൊച്ചി: വന്‍കിട പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താന്‍ മന്ത്രിമാരെക്കാള്‍ മുന്നിലാണ് തദ്ദേശസ്ഥാപനങ്ങള്‍. പക്ഷേ, ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പലപ്പോഴും കഴിയാറില്ല. തദ്ദേശസ്ഥാപനങ്ങളിലെ ഗ്രൂപ്പുവഴക്കും പദ്ധതികൃത്യമായി തയ്യാറാക്കാനുള്ള കഴിവില്ലായ്മയും നടപ്പാക്കുന്നതിലെ വീഴ്ചയുമാണ് പ്രധാന കാരണം. സാമ്പത്തിക വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും ജില്ലയിലെ പദ്ധതികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇങ്ങനെ പോയാല്‍, പദ്ധതിത്തുക ചെലവഴിക്കുന്നതിലുണ്ടായ വീഴ്ച മൂലം അടുത്തവര്‍ഷത്തെ വിഹിതത്തില്‍ വന്കുറവുണ്ടായേക്കും.
ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 27.20 ശതമാനം തുക മാത്രമാണ് പദ്ധതിക്കായി ചെലവാക്കാനായത്. 549.69 കോടിരൂപയുടെ പദ്ധതിയാണ് ജില്ല മുഴുവനുമുള്ള തദ്ദേശസ്ഥാപനങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയത്. എന്നാല്‍, 142.19 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായത്. ജനറല്‍ വിഭാഗത്തിന്റേതുപോലെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഫണ്ട് വിനിയോഗത്തിലും വന്‍ വീഴ്ചയാണുണ്ടായിട്ടുള്ളത്.
സ്പെഷ്യല്‍ കംപോണന്റ് പ്ലാന്‍ പ്രകാരം 20.74ശതമാനം തുക മാത്രമാണ് ജില്ല ചെലവഴിച്ചത്. ട്രൈബല്‍ സബ് പ്ലാനില്‍ ചെലവിട്ടത് 13.56 ശതമാനവും. സംസ്ഥാനത്ത് 13-ാം സ്ഥാനമാണ് ഈ തുക ചെലവഴിക്കലില്‍ ജില്ലയ്ക്കുള്ളത്. ജില്ലയിലെ 7930 പദ്ധതികള്‍ക്ക് ഇതുവരെ സാങ്കേതിക അംഗീകാരം ലഭിച്ചിട്ടില്ല.
വിവിധ ഏജന്‍സികള്‍ നല്കുന്ന ഫണ്ടുകളും കൃത്യമായി ചെലവഴിക്കാറില്ല. ഇതുമൂലം വരുംവര്‍ഷങ്ങളില്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായവുമുണ്ടാകാനിടയില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏജന്‍സി സഹായങ്ങള്‍ വിനിയോഗിക്കാത്തതിനെ തുടര്‍ന്ന് പല തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇക്കുറി ഫണ്ട് കിട്ടിയിട്ടില്ല. ഇതുസംബന്ധിച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കവുമുണ്ട്.
ജനങ്ങളുടെ പ്രാഥമികാവശ്യമായ കുടിവെള്ളം ലഭ്യത ഉറപ്പാക്കാന്‍ പോലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളം മോശമായതിനാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളും പടരുകയാണ്. എന്നിട്ടും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: