പെരുമ്പളം: പാചകവാതക സിലിണ്ടറിന് തോന്നുന്ന വില ഈടാക്കുന്നതായി പരാതി. പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 720 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
ഇക്കുറി 770 രൂപ വില വാങ്ങിയതായാണ് പരാതി. തുകയുടെ ബില്ല് നല്‍കാന്‍ വിതരണക്കാര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജങ്കാറിലെത്തിക്കുന്ന സിലിണ്ടര്‍ വാഹനങ്ങളിലാണ് ദ്വീപിന്റെ വിവിധഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ പേരിലാണ് അമിത തുക ഈടാക്കുന്നതെന്നാണ് വിമര്‍ശനം. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വിലയ്‌ക്ക് സമാനമായ തുക വാങ്ങുന്നതായും ആക്ഷേപമുണ്ട്.
വിതരണം ചെയ്യുന്ന വാഹനത്തില്‍ സിലിണ്ടറിന്റെ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
















