ആലപ്പുഴ: വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സ്‌കൂള്‍, കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി ”എന്റെ ലക്ഷ്യം അഴിമതി വിരുദ്ധ ഇന്‍ഡ്യ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി, ഉപന്യാസം, പ്രസംഗം എന്നീ മത്‌സരങ്ങള്‍ സംഘടിപ്പിച്ചു.
പ്രശ്‌നോത്തരിയില്‍ ആലപ്പുഴ എസ്ഡി കോളേജിലെ കണ്ണന്‍ ശശിധരന്‍, ആര്‍.രാജേഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, മാവേലിക്കര മാര്‍ ഇവാനിയാസ് കോളേജിലെ അലക്‌സ് ഡേവിഡ്, ലിന്‍സ് ഡേവിഡ് എന്നിവര്‍ രണ്ടാം സ്ഥാനവും, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ ജീന ജോണ്‍സണ്‍, ജയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഉപന്യാസ രചനാ മത്‌സരത്തില്‍ എസ്ഡി കോളേജിലെ ആര്‍. രാജേഷ് ഒന്നാം സ്ഥാനവും, സെന്റ്‌ജോസഫ് കോളേജ് ആലപ്പുഴയിലെ നഫീല നൗഫല്‍ രണ്ടാം സ്ഥാനവും, ഫാദര്‍. പോരുക്കര സിഎംഐ കോളേജ് ചമ്പക്കുളത്തെ അജ്ഞു മരിയ മൂന്നാം സ്ഥാനവും നേടി. കോളേജ് തല പ്രസംഗ മത്‌സരത്തില്‍ മാവേലിക്കര മാര്‍ ഇവാനിയസ് കോളേജിലെ അലക്‌സ് ഡേവിഡ് ഒന്നാം സ്ഥാനവും എസ്ഡി കോളേജിലെ റിസ്വാന ഹക്കിം രണ്ടാം സ്ഥാനവും, ചേര്‍ത്തല എസ്എന്‍ കോളേജിലെ കാവ്യ എസ് ഗോപി മൂന്നാം സ്ഥാനവും നേടി.
പ്രസംഗ മത്‌സരം സ്‌കൂള്‍ തലത്തില്‍ കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ആമിന ഒന്നാം സ്ഥാനവും, ഹോളി ഫാമിലി എച്ച്എസ്എസ് കൈനകരിയിലെ സോഫിയ തോമസ് രണ്ടാം സ്ഥാനവും, ആര്യാട് ജിവിഎച്ച്എസ്എസിലെ പ്രിറ്റി സുമന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി #ോറെക്‌സ് ബോബി അരവിന്‍ ഉത്ഘാടനം ചെയ്തു.
















