അരൂര്‍: കൂട്ടമായി എത്തിയ തെരുവുനായ്‌ക്കള്‍ അന്‍പതോളം താറാവുകളെ കടിച്ചുകൊന്നു. അരൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഇടമനത്തറ അശോകന്റെ താറാവുകളാണ് തെരുവുനായ്‌ക്കള്‍ക്ക് ഇരയായത്.
വീടിനു സമീപത്തുള്ള കൂട്ടിലാണ് നായ്‌ക്കള്‍ താറാവുകളെ കടിച്ചുകൊന്നത്. കൂട്ടില്‍നിന്ന് പതിനഞ്ചുമുട്ടകളും ചത്തതും ചത്തതും കടിയേറ്റവുമായ പതിനഞ്ച് താറാവുകളെയുമാണ് ഉടമസ്ഥന് ലഭിച്ചത്. ബാക്കിയുള്ളവയെ പട്ടികള്‍ കടിച്ചുകൊണ്ടു പോയിരിക്കാമെന്ന് അശോകന്‍ പറഞ്ഞു.
പുലര്‍ച്ചെ നാലിന് കൂടിനടുത്തുചെന്ന് നോക്കിയപ്പോഴാണ് തെരുവു നായ്‌ക്കളുടെ ആക്രമണത്തേക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. നായ്‌ക്കള്‍ കടിച്ചുകൊന്ന താറാവുകളില്‍ അന്‍പതും ആറുമാസം പ്രായമുള്ളതും മുട്ടയിടുന്നതുമാണ്.
മുട്ടക്കായി രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വാങ്ങിയയത്. 100 താറുവുകളില്‍ അന്‍പത് എണ്ണത്തെമാത്രമാണ് കൂട്ടില്‍ കയറിയത്.
പുറത്തുണ്ടായിരുന്ന അന്‍പതോളം താറാവുകള്‍ വെള്ളത്തില്‍ കിടന്നിരുന്നതിനാല്‍ പട്ടികള്‍ക്ക് പിടിക്കാന്‍ സാധിച്ചില്ല. വളരെ നാളുകളായി താറാവുകളെ വളര്‍ത്തുന്ന ഇയാള്‍ക്ക് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പതിനയ്യായിരം രൂപയുടെ നഷ്ടം ഉണ്ടായി. വിവരം അരൂര്‍ മ്യഗാശുപത്രിയില്‍ അറിയിച്ചു.
















