ചക്കുളത്തുകാവ്: അയ്യപ്പകീര്‍ത്തനങ്ങള്‍ പാടിയും സദസ്സിലുള്ളവരെക്കൊണ്ട് പാടിച്ചും ഭക്തിസാന്ദ്രമാക്കിയ ചടങ്ങായിരുന്നു ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പസംഗമം. സംഗീതജ്ഞനും ശബരിമല അയ്യപ്പസമാജം പ്രസിഡന്റുമായ കെ.ജി. ജയന്‍ തന്റെ അദ്ധ്യക്ഷപ്രസംഗം തുടങ്ങിയത് ഇഷ്ടദൈവമെ സ്വാമി ശരണമയ്യപ്പാ… എന്ന തന്റെ ആദ്യഅയ്യപ്പ ഭക്തിഗാനത്തിന്റെ വരികള്‍ പാടിക്കൊണ്ടായിരുന്നു. ചിലപാട്ടുകള്‍ അദ്ദേഹം സദസ്യരെക്കൊണ്ട് പാടിക്കുകയും ചെയ്തു. അയ്യപ്പഭക്തിഗാനത്തിലൂടെയാണ് താന്‍ ഇന്ന് നേടിയിട്ടുള്ള സകല സൗഭാഗ്യങ്ങളും. അയ്യപ്പദര്‍ശനത്തിന് എത്തുന്നവര്‍ നാല്‌പ്പൊത്തിയൊന്ന് ദിവസം വ്രതമെടുത്തുതന്നെ മലകയറണം പൂര്‍വ്വികര്‍ നമ്മുക്ക്തന്ന ആചാരങ്ങള്‍ പാലിക്കണമെന്നും അതിന് കളങ്കമുണ്ടാക്കരുതെന്നും അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
















