ചക്കുളത്തുകാവ്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് അയ്യപ്പന്റെ പൂങ്കാവനം. പ്രകൃതിയോട് യുദ്ധം ചെയ്യുകയല്ല ഇണങ്ങിയാണ് ജീവിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചക്കുളത്തുകാവില്‍ അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന അയ്യപ്പസംഗമത്തില്‍ ‘ഭവനം ഒരു പൂങ്കാവനം’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പദര്‍ശനം നമ്മെ പഠിപ്പിക്കുന്നത് അതാണെന്ന് മനസിലാക്കണം. വീടിന് ചുറ്റം മരങ്ങളും ചെടികളും നട്ട് വളര്‍ത്തി വീടൊരു പൂങ്കാവനമാക്കി മാറ്റിയാല്‍ അയ്യപ്പന്റെ അനുഗ്രം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















