ബാവലി: ബാവലയില്‍ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു. പായിമൂല ഷാനവാസിന്റെ പോത്തിനെയാണ് ഇന്നലെ ഉച്ചയ്ക്ക് കടുവ കൊന്നത്. വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പോത്തിനെയാണ് കടുവ ആക്രമിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് മറഞ്ഞുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള പായിമൂല സുരേഷിന്റെ പശുവിനെയും കടുവ ആക്രമിച്ചുകൊന്നിരുന്നു. വനപാലകരെ വിവരമറിയിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: