മാനന്തവാടി: ഗ്യാസ് സിലണ്ടറുകളില്‍ അളവ് കുറവ്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. അളവില്‍ കൂറഞ്ഞ ഗ്യാസ് സിലണ്ടറുകള്‍ വില്‍പ്പന നടത്തിയതിനെതുടര്‍ന്ന് കണിയാരം കല്ല്മുട്ടംകുന്നില് ഗ്യാസുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഗ്യാസ് ഏജന്‍സിക്കെതിരെ ജില്ലാലീഗല്‍ മെട്രോളജി വകുപ്പ് കേസ്സെടുത്തു.
മാനന്തവാടി സിയ ഗ്യാസ് ഏജന്‍സിയാണ് ഇന്‍ഡെന്‍ ഗ്യാസ് സിലിണ്ടറൂകള് കല്ല്മുട്ടംകുന്ന് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം വിതര്ണം ചെയ്തത്. ഗ്യാസ്കൂറ്റിക്ക് തൂക്കകൂറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചുനോക്കിയപ്പോഴാണ് സം ഭവം പുറത്തായത്. മിക്ക കുറ്റികള്‍ക്കും തൂക്കകുറവുണ്ട്. പ്രദേശത്ത് വിതരണം ചെയ്ത മിക്കകുറ്റിക്കും അഞ്ച് മുതല്‍ രണ്ട് കിലോ വരെ ഗ്യാസ് കൂറവുള്ളതായികണ്ടു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഗ്യാസ് ഏജന്‍സിയെ വിവരം അറിയിച്ചെങ്കിലും ഗ്യാസ് മാറ്റിത്തരാമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാവിലെ ഗ്യാസുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
ഉപരോധത്തെതുടര്‍ന്ന് സപ്ലൈ ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി. ഒടുവില്‍ ജില്ലാ മെട്രോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും അളവില്‍ കൂറഞ്ഞ ഗ്യാസ് സിലണ്ടറുകള്‍ വില്‍പ്പന നടത്തിയ മാനന്തവാടി സിയ ഗ്യാസ് ഏജന്‍സിക്ക് ഏതിരെ കേസ്സെടുക്കുകയുമായിരുന്നു. ഏജന്സിഅധികൃതരില്നിന്നും പിഴ ഈടാക്കിയതിനെതുടര്ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
വാഹനത്തില്‍ തൂലാസ് വെച്ച് തൂക്കം കൃത്യമായി പരിശോധിച്ച് സിലണ്ടറുകള്‍ വിതര്ണം ചെയ്യാത്തതിനാലാണ് ഗ്യാസ് ഏജന്‍സിക്ക് എതിരെ കേസെടുത്തത്. അതേ സമയം സിലണ്ടറിന് പല വില ഇടാക്കുന്നതായും ബില്ല് ആവശ്യപ്പെട്ട് നല്‍കുന്നില്ലെന്നും നാട്ടുകാര്‍ കൂറ്റപ്പെടുത്തി. തൂക്കം കുറഞ്ഞത് തങ്ങളുടെ കുഴപ്പമല്ലെന്നും ഗ്യാസ് പ്ലാന്റി ല്‍നിന്നും വന്ന സിലിണ്ടറുകള്‍ അതേപടി വിതര്ണം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഗ്യാസ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: