കല്‍പ്പറ്റ:വയനാട് പ്രസ് ക്ലബ്, ജില്ല മണ്ണ് സംരക്ഷണ വിഭാഗം, ഹരിതകേരള മിഷന് എന്നിവയുടെ നേതൃത്വത്തില്‍ നവംബര്‍ 16ന് സംഘടിപ്പിക്കുന്ന ജലസമ്മേളനത്തിന്റെ പരസ്യ ചിത്രം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷികസര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത പാരമ്പര്യ കര്ഷകന് ചെറുവയല്‍ രാമന് വീഡിയോയുടെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. മൊഗസ്റ്റാര്‍ മമ്മൂട്ടി ആശംസ അര്‍പ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മാതൃഭൂമി ചാനല്‍ ക്യാമറാമന്‍ ഷമീര്‍ മച്ചിങ്ങലാണ്.ഏച്ചോം എടത്തുംകുന്ന് കോളനിയിലെ ദില്‍നയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന് അധ്യക്ഷനായി. ജില്ല മണ്ണ് സംരക്ഷണ-പര്യവേക്ഷണ വിഭാഗം മേധാവി പി യു ദാസ്, ഹരിതകേരളം മിഷന് ജില്ല കോര്‍ഡിനേറ്റര്‍ ബി കെ സുധീര്‍കിഷന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടരി പി ഒ ഷീജ സ്വാഗതവും ജംഷീര്‍ കൂളിവയല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: