കായംകുളം: ഫ്രീക്കന്‍ സ്‌റ്റൈലില്‍ ബൈക്കിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരന്റെ പഴ്സ് തട്ടിയെടുത്ത് കടന്നു. ബാങ്ക്ഓഫ് ബറോഡ്ാ കായംകുളം ബ്രാഞ്ച് അസി. മാനേജര്‍ മോഹനകുമാറിന്റെ ഏഴായിരത്തോളം രൂപയും എടിഎം കാര്‍ഡും മറ്റ് രേഖകളുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ദേശീയപാതയില്‍ കമലാലയം ജങ്ഷന് സമീപമായിരുന്നു സംഭവം. ട്രാഫിക് കുരുക്ക് കാരണം നിര്‍ത്തിയിരുന്ന സ്‌കൂട്ടറിനരികിലേക്ക് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ ബൈക്കിന്റെ പെട്രോള്‍ തീരാറായെന്നും അമ്പത് രൂപാ തന്ന് സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പോക്കറ്റില്‍നിന്ന് പഴ്സ് എടുത്ത് രൂപാ എടുക്കുന്നതിനിടയില്‍ മോഹനകുമാറിന്റെ കൈയ്‌ക്ക് ശക്തിയായി തട്ടി പഴ്സ് താഴെയിട്ടു. അപ്രതീക്ഷിതമായി നടന്ന സംഭവത്തില്‍ സ്‌കൂട്ടറുമായി മോഹനകുമാര്‍ മറ്റൊരുഭാഗത്തേക്ക് ചരിഞ്ഞുവീഴുന്നതിനിടയില്‍ പഴ്സുമായി മൂവര്‍ സംഘം കടന്നുകളയുകയായിരുന്നു.
















