വടക്കഞ്ചേരി:പ്രദേശത്ത് തുലാമഴ കനത്തോടെ വയലുകളിലെല്ലാം ആവശ്യത്തിന് വെള്ളമായി. ഇതോടെ ഞാറു പറിക്കലും നടീലുമായി കര്‍ഷകരും തൊഴിലാളികളും പാടത്തിറങ്ങി. ജലഭ്യതയെക്കുറിച്ച് ആശങ്കയിലായിരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകിയതായിരുന്നു കഴിഞ്ഞ ദിവസത്തെ കനത്ത മഴ.
ഇപ്പോള്‍ നടീല്‍ കഴിയുന്നതോടെ വരും ദിനങ്ങളില്‍ മഴക്കുറവ് ഉണ്ടായാലും കനാല്‍ വൃത്തിയാക്കല്‍ നടക്കുന്നതും കര്‍ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.മംഗലംഡാമിന്റെ കനാലിനെ ആശ്രയിക്കുന്ന കിഴക്കഞ്ചേരി,വടക്കഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
മംഗലം ഡാമില്‍ നിന്നും കനാല്‍ തുറന്ന് ജലസേചനത്തിന് വഴിയൊരുക്കിയെങ്കിലും കനാലുകളില്‍ പാഴ്ചെടികള്‍ വളര്‍ന്ന് പല ഭാഗത്തും ജലസേചനം സുഗമമാവാത്തതിനാല് കനാല്‍ വെള്ളം നിര്‍ത്തുകയും കനാലുകളുടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നവീകരണ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കനാല്‍ വെള്ളം ഉറപ്പാക്കുന്നതോടെ രണ്ടാം വിളക്കുള്ള ജലലഭ്യതയില്‍ ആശങ്കക്കിടയാവില്ലെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: