മാവേലിക്കര: നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം, നരേന്ദ്ര പ്രസാദ് ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നരേന്ദ്ര പ്രസാദ് അനുസ്മര
ണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ആര്‍. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര അദ്ധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ കോശി അലക്‌സ്, സെക്രട്ടറി എന്‍. റൂബി രാജ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണന്‍, പഞ്ചായത്തംഗം വി. ഹരികുമാര്‍, എആര്‍ സ്മാരകം വൈസ് ചെയര്‍മാന്‍ കെ.മധുസൂദനന്‍, സെക്രട്ടറി പി. പ്രമോദ്, ഫൗണ്ടേഷന്‍ പ്രതിനിധികളായ ടി.കെ. പ്രസാദ്, കെ.ജി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി സ്മൃതി മണ്ഡപത്തില്‍ പുഷ്പാപാര്‍ച്ചന നടന്നു. എന്നാല്‍ നരേന്ദ്രപ്രസാദിന്റെ ഓര്‍മ്മകളോടുപോലും സാംസ്‌കാരിക വകുപ്പ് അനാദരവ് കാട്ടി. അനുസ്മരണ ചടങ്ങില്‍ സാംസ്‌കാരിക വകുപ്പിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല.
















