പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നതായി പരാതി. തകര്‍ന്ന റോഡിലെ ഗതാഗതകുരുക്കില്‍ പെട്ട് ബസുകള്‍ക്ക് സമയക്രമം പാലിക്കാനാകുന്നില്ല. ഇതുമൂലം, സര്‍വീസ് റദ്ദാക്കുന്നത് യാത്രക്കാര്‍ക്കാരെ വലയ്‌ക്കുന്നു. ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ മുഴുവന്‍ സമയവും ടൗണില്‍ പോലീസ് സാന്നിധ്യം വേണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
















