നിലമ്പൂര്‍: നഗരസഭാ പരിധിയില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു.
ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡും പരിസരവും തെരുവ് നായ്ക്കള്‍ കയ്യടക്കി. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന സ്റ്റാന്‍ഡിലാണ് തെരുവ് നായ്ക്കള്‍ കൂട്ടമായെത്തുന്നത്. കുട്ടികളും സ്ത്രീകളുമടക്കം ബസ് കാത്തുനില്ക്കുന്നവര് ഭീതിയുടെ നിഴലിലാണ്. മത്സ്യ-മാര്‍ക്കറ്റുകള്‍ക്ക് സമീപം തമ്പടിക്കുന്ന തെരുവ് നായ്ക്കള്‍ വിശ്രമിക്കാന്‍ തെരഞ്ഞെടുക്കുന്നത് സ്റ്റാന്‍ഡിനെയാണ്.
തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതി എങ്ങുമെത്താത്തതും നഗരസഭാ പരിധിയില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി. കഴിഞ്ഞ വേനലില്‍ നഗരസഭയില്‍ നായ്ക്കളുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത് 3800 ഓളം പേരാണ്.
അടുത്ത വേനലിന് മുമ്പ് തെരുവ് നായ്ക്കളുടെ പ്രജനനം തടയുന്നതിന് നഗരസഭയും നിലമ്പൂര്‍ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളും അടിയന്തിരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും. മേഖലയിലെ അറവ് ശാലകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നതും തെരുവ് നായ്ക്കളുടെ സൈ്വര്യവിഹാരത്തിന് തുണയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: