ചേര്‍ത്തല: സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പരിസ്ഥിതി സംരക്ഷണ ദൗത്യസേന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ജലമലിനീകരണം മൂലം ജനജീവിതം ദുസഹമായ മേഖലകളില്‍ രോഗപ്രതിരോധ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കാനും ആതുരാലയങ്ങളില്‍ ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്താനും യോഗം തീരുമാനിച്ചു. ഭാരവാഹികളായി പി.കെ. ബിനോയി(രക്ഷാധികാരി) കെ.ജെ. സിന്‍ഹ(പ്രസിഡന്റ്) വിനോദ് കൃഷ്ണാലയം, ശാലീനാ രാധാകൃഷ്ണന്‍(വൈസ് പ്രസിഡന്റുമാര്‍) വിജീഷ് നെടുമ്പ്രക്കാട്(ജനറല്‍ സെക്രട്ടറി) കെ.ആര്‍. അജിത്ത് കുമാര്‍, ഗുരുപ്രസാദ്, ഷാജി മുഹമ്മദ്, കിഷോര്‍ പൊന്നുരുന്നി (സെക്രട്ടറിമാര്‍) കെ. മന്മഥന്‍ വയലാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.
















