Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവര്‍ കുഞ്ഞബ്ദുള്ളയോട് ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 02:49 pm IST
inVicharam

നിരവധി നല്ല കഥകളും നോവലുകളും മാത്രം ബാക്കിയാക്കിയാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ആയിരക്കണക്കിന് സാഹിത്യാസ്വാദകരെ ദുഃഖത്തിലാഴ്‌ത്തി കടന്നുപോയത്. പള്ളിപ്പറമ്പിലെ സ്മാരകശിലയ്‌ക്കു കീഴെ അദ്ദേഹത്തിന്റെ ശരീരം ചീഞ്ഞഴുകുമ്പോള്‍, ഒട്ടും ആഗ്രഹിക്കാത്ത ഒരന്ത്യകര്‍മ്മത്തിന്റെ വേദനയിലാണ് കുഞ്ഞബ്ദുള്ളയുടെ ആത്മാവ്. മീസാന്‍കല്ലായി മാറാന്‍ ഇഷ്ടപ്പെടാത്ത കുഞ്ഞബ്ദുള്ളയ്‌ക്ക് അങ്ങനെയൊരു വിധിയുണ്ടാക്കിയവര്‍ മലയാള ഭാഷയോടും സാഹിത്യത്തോടും മാത്രമല്ല, ദൈവത്തോടും വലിയ അപരാധം ചെയ്തു.

അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി കാരക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കാന്‍ തീരുമാനിച്ചപ്പോള്‍, എഴുത്തുകാരന്റെ അന്ത്യാഭിലാഷമറിയാവുന്ന നിരവധി സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവരാരും പറഞ്ഞില്ല, മീസാന്‍ കല്ലിനു കീഴെ ആ വലിയ മനുഷ്യന്റെ ശരീരം അഴുകിത്തീരാന്‍ അനുവദിക്കരുതെന്ന്; അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന്. ഹിന്ദുമതാചാരപ്രകാരം മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം പുണ്യനദിയില്‍ ഒഴുക്കണമെന്നുമായിരുന്നു കുഞ്ഞബ്ദുള്ളയുടെ ആഗ്രഹം. അത് സാധിച്ചുകൊടുക്കാന്‍ ആരുമുണ്ടായില്ല. അടുത്ത ചങ്ങാതിമാരെന്നവകാശപ്പെട്ട് അനുസ്മരണ ലേഖനങ്ങള്‍ പടച്ചുവിട്ട സാംസ്‌കാരിക നായകന്മാരാരും കുഞ്ഞബ്ദുള്ളയുടെ വാക്കുകള്‍ തങ്ങള്‍ക്കറിയില്ലെന്ന് നടിച്ചു. ആരെയോ ഭയപ്പെട്ടതിനാലോ, അതല്ലെങ്കില്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളായതിനാലോ അവര്‍ കുഞ്ഞബ്ദുള്ളയുടെ ആഗ്രഹത്തെ മറന്നുകളഞ്ഞു.

കഥയിലാകട്ടെ, നോവലിലാകട്ടെ, എല്ലായിടത്തും തന്റെ ദാര്‍ശനിക കാഴ്ചപ്പാടുകള്‍ തുറന്നുവയ്‌ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പ്രധാന കൃതികളായ സ്മാരകശിലകളിലും കന്യാവനങ്ങളിലും മരുന്നിലും ദാര്‍ശനിക കാഴ്ചപ്പാടും ഒപ്പം സമൂഹത്തിലെ അനഭലഷണീയതയ്‌ക്കെതിരായ ചെറുത്തു നില്‍പ്പും പ്രതിഫലിക്കുന്നു. എല്ലാ എഴുത്തിലും പൊതുവായി നിറയുന്നത് മരണമാണ്. മരണത്തെകുറിച്ച് വ്യക്തമായ നിരീക്ഷണവും അതില്‍നിന്നുരുത്തിരിഞ്ഞ നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാനെപ്പോഴും മരണവുമായി ഏറ്റുമുട്ടുകയാണെന്ന് പുനത്തില്‍ പറഞ്ഞിരുന്നു. സ്വീഡിഷ് സാഹിത്യകാരനായ എക്‌സല്‍മന്തേയുടെ വാക്കുകള്‍ കടംകൊണ്ടായിരുന്നു ആ അഭിപ്രായ പ്രകടനം. എല്ലാകഥകളും മരണത്തിലവസാനിക്കുന്നു എന്നുപറഞ്ഞ ഹെമിങ്‌വേയും പുനത്തിലിന്റെ ഇഷ്ട എഴുത്തുകാരനായിരുന്നു. ‘മരുന്ന്’ എന്ന നോവലില്‍ നിറഞ്ഞുനില്‍ക്കുന്നതും മരണമാണ്. മരണം യാഥാര്‍ത്ഥ്യമായി എന്നും മുന്നില്‍ വന്നു നില്‍ക്കുന്നെന്നായിരുന്നു കുഞ്ഞബ്ദുള്ളയുടെ പക്ഷം. ഏതുനിമിഷവും നാമതിനെ സ്വീകരിക്കാന്‍ തയ്യാറാകണം. എപ്പോഴും ഒരുങ്ങി, സുന്ദരനായി താനിങ്ങനെനില്‍ക്കുന്നതും അതിനുവേണ്ടിയാണ്. ഏതു നിമിഷമാണ് ഒരു യാത്ര അനിവാര്യമായി വരുന്നതെന്നറിയില്ലല്ലോ.

മരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

താന്‍ മരിച്ചുകഴിഞ്ഞാല്‍ സംസ്‌കാരച്ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തോടാണദ്ദേഹം വ്യക്തമായി വെളിപ്പെടുത്തിയത്. ഒരു ടിവി ചാനലിന്റെ അഭിമുഖത്തില്‍ തന്റെ ആഗ്രഹവും ആവശ്യവും തുറന്നു പറഞ്ഞു. ”ഇസ്ലാമായി ജനിച്ച ഹിന്ദുവാണ് ഞാന്‍. മനുഷ്യന് ഏറ്റവുംകൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന മതമാണ് ഹിന്ദു. അത് ഇസ്ലാമിലില്ല, ക്രിസ്ത്യാനിയിലുമില്ല. ഞാന്‍ മരിച്ചുപോയാല്‍, ഹിന്ദുധര്‍മത്തില്‍ എന്നെ സംസ്‌കരിക്കണം. ചിതയില്‍വച്ച് തീകൊടുത്ത്, ചിതാഭസ്മം നദികളില്‍ ഒഴുക്കണം”.

ഈ തുറന്നുപറയല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചത്. കുടുംബവും സമൂഹവും അദ്ദേഹത്തിനെതിരായി. ജീവിതത്തെ ഉത്സവം പോലെ കൊണ്ടുനടന്നിരുന്നയാള്‍ ഒറ്റപ്പെട്ടു. ഏകാന്തവാസിയായി. സ്വന്തം കുടുംബവും ബന്ധുക്കളും അടക്കം അദ്ദേഹത്തെ തെറ്റുകാരന്റെ സ്ഥാനത്തിരുത്തിയപ്പോഴും കുഞ്ഞബ്ദുള്ളയ്‌ക്ക് പിന്തുണ നല്‍കാന്‍ എഴുത്തുകാരായ അടുത്ത സുഹൃത്തുക്കള്‍ പോലുമുണ്ടായില്ല. ഒടുവില്‍ രോഗഗ്രസ്ഥനായപ്പോള്‍ വീട്ടുതടവിലാണന്നുവരെ വാര്‍ത്തകള്‍ പുറത്തുവന്നു.

‘പൂക്കള്‍ അഴുകുന്നിടത്ത് മനുഷ്യന് ജീവിക്കാനാകില്ലെ’ന്നതായിരുന്നു കുഞ്ഞബ്ദുള്ളയുടെ പക്ഷം. മരിച്ചുകഴിയുമ്പോള്‍ മൃതദേഹത്തെ ഭൂമിയില്‍ അഴുകാനായി വിട്ടുനല്‍കുന്നത് ആധുനിക കാലത്തിനു ചേര്‍ന്നതല്ലെന്നദ്ദേഹം വ്യക്തമാക്കി. ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം ദഹിപ്പിക്കുക തന്നെ വേണം. ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്‌കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്‌നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന ഹൈന്ദവീകമായ രീതിയാണ് എപ്പോഴും നല്ലത്. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്‌നിതന്നെയാണ് വേണ്ടത്. ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.

മുസ്ലിമായി ജനിക്കുകയും മുസ്ലിമായി ജീവിക്കുകയും മെക്കയില്‍ പോയി ഉംറചെയ്തപ്പോഴുമെല്ലാം കുഞ്ഞബ്ദുള്ളയുടെ ശരീരവും മനസ്സും ഭാരതത്തില്‍ തന്നെയായിരുന്നു. പ്രമുഖ സാഹിത്യകാരി മാധവിക്കുട്ടി, പരപ്രേരണയ്‌ക്ക് വഴങ്ങി, മുസ്ലിം മതം സ്വീകരിച്ചപ്പോള്‍ അതിനെതിരെ ആദ്യം രംഗത്തുവന്നവരുടെ കൂട്ടത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായതും അതിനാലാണ്. മാധവിക്കുട്ടിയുടെ മതംമാറ്റം വലിയ വിഡ്ഢിത്തമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധവിക്കുട്ടി വിശാലമായ സമുദ്രത്തില്‍ നിന്ന് പൊട്ടക്കിണറ്റിലേക്കാണ് എടുത്തുചാടിയതെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞത് മുസ്ലിം മതമൗലികവാദികളെ ചൊടിപ്പിച്ചു. അദ്ദേഹത്തിനെതിരെ രംഗത്തുവന്നവരുടെ കൂട്ടത്തില്‍ എന്‍ഡിഎഫ് പോലുള്ള തീവ്രമുസ്ലിംപക്ഷ സംഘടനകള്‍ മാത്രമായിരുന്നില്ല, മലയാളത്തിലെ ചില സാഹിത്യകാരന്മാരുമുണ്ടായിരുന്നു. അവരെല്ലാം ഇടതുപക്ഷ അനുഭാവികളുമായിരുന്നു. മറ്റുചിലര്‍ പണം പറ്റി അവര്‍ക്കൊപ്പം നില്‍ക്കുന്നവരും.

അവാര്‍ഡുകളെന്ന പേരില്‍ പണം നല്‍കി സാഹിത്യകാരന്മാരെ വലവീശിപ്പിടിക്കുന്നവരുള്ള നാടാണ് നമ്മളുടേത്. ആര് നാലുകാശുതന്നാലും അവര്‍ക്കുവേണ്ടി പേന ഉന്താനും നാക്കുവളയ്‌ക്കാനും മടിയില്ലാത്ത സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും നമുക്കിടയിലുണ്ട്. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശരാജ്യങ്ങളിലും സാംസ്‌കാരിക സംഘടനകളുടെ പേരില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമ്പോള്‍ അത് കൈനീട്ടി വാങ്ങുകയും മുസ്ലിം മതമൗലികവാദികളുടേതടക്കം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

പണം വാങ്ങി, വാങ്ങി ഒടുവില്‍ അവരുടെ അടിമകളായി മാറുന്നു. മലയാളത്തിലെ മുന്‍നിര സാഹിത്യപ്രതിഭകളില്‍ ഭൂരിപക്ഷവും അവരുടെ വലയില്‍ വീണപ്പോഴും പുനത്തില്‍കുഞ്ഞബ്ദുള്ളയെ വീഴ്‌ത്താന്‍ അവര്‍ക്കായില്ല. ആവര്‍ വിരിച്ച പണത്തിന്റെയോ പദവികളുടെയോ വലയില്‍ വീഴാന്‍ കുഞ്ഞബ്ദുള്ള നിന്നുകൊടുത്തില്ല. അവര്‍ വച്ചുനീട്ടിയ ‘ബിരിയാണി’ വാങ്ങി ഭക്ഷിക്കാന്‍ കുഞ്ഞബ്ദുള്ളയെ കിട്ടിയില്ല. ഒരുവാക്ക് അവര്‍ക്കനുകൂലമായി പറഞ്ഞാല്‍, അവര്‍ വച്ചു നീട്ടുന്ന പദവി സ്വീകരിച്ചാല്‍, മുസ്ലിം മതമൗലികവാദികള്‍ തന്നെ എഴുന്നെള്ളിച്ച് കൊണ്ടുനടക്കുമെന്ന് അറിയാത്ത ആളായിരുന്നില്ല പുനത്തില്‍ കുഞ്ഞബ്ദുള്ള. എന്നാല്‍ തനിക്ക് അവരുടെ കാശ് വേണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് അദ്ദേഹം ചെയ്തത്.

തന്റെ കഥകളിലൂടെയും നോവലിലൂടെയുമെല്ലാം പുനത്തില്‍ നടത്തിയത് വലിയ പോരാട്ടമായിരുന്നു. മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരായ പോരാട്ടം. സ്ത്രീകള്‍ക്ക് ഒട്ടും സ്വാതന്ത്ര്യം നല്‍കാത്ത മതമാണ് ഇസ്ലാമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇസ്ലാമിലെ കൊള്ളരുതായ്‌മക്കെതിരെ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും അദ്ദേഹം ഒട്ടും മടികാണിച്ചതേയില്ല. ഹിന്ദുമതം മാത്രമാണ് സ്വാതന്ത്ര്യം നല്‍കുന്നതെന്ന് വിളിച്ചുപറഞ്ഞ്, അദ്ദേഹം നട്ടെല്ല് നിവര്‍ത്തി നിന്നു. ജീവിതത്തിന്റെ അവസാനകാലത്ത് ആ നിലപാടുകള്‍ അദ്ദേഹത്തിന് യാതനകള്‍ സമ്മാനിച്ചപ്പോഴും തുള്ളിപോലും പിന്നാക്കം പോകാന്‍ കുഞ്ഞബ്ദുള്ള തയ്യാറായില്ല. വ്യക്തിത്വത്തോടെ ഉറച്ചുനിന്നു.

പക്ഷേ, മരിച്ചു കഴിഞ്ഞ കുഞ്ഞബ്ദുള്ളയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുസ്ലിം മതമൗലികവാദികളും അവരുടെ അച്ചാരം പറ്റുന്ന കൂലിയെഴുത്തുകാരായ സാഹിത്യകാരന്മാരും മഹാനായ ആ സാഹിത്യകാരന്റെ മൃതദേഹത്തെ തോല്‍പ്പിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്ന പ്രകാരം ചിതയില്‍ വച്ച് അവസാനയാഗത്തിനു വിധേയമാക്കേണ്ട, ആ ജഡത്തെ, അഴുകാനും പുഴുവിന് അരിച്ചിറങ്ങാനുമായി വിട്ടുകൊടുത്തു. കാരക്കാട് ജുമാ മസ്ജിദിലെ പറമ്പില്‍, അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി ആ ശരീരം അഴുകുന്നു. അതുചെയ്തവരോട് കാലം പൊറുക്കില്ല, മാപ്പ് നല്‍കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.