തിരുവനന്തപുരം: ഒക്ടോബര്‍ 31 ന് വിരമിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എംപ്ലോയീസ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് പി. ശ്രീകുമാരന്‍ നായര്‍ക്ക് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എംപ്ലോയീസ് സംഘ് ആദരവും സ്‌നേഹോപഹാരവും നല്‍കി. ബിഎംഎസ് സംസ്ഥാന ട്രഷറും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എംപ്ലോയീസ് സംഘ് യൂണിറ്റ് പ്രസിഡന്റുമായ ജി.കെ. അജിത് പൊന്നാട അണിയിച്ചു. എച്ച്എല്‍ഇഎസ് ജില്ലാ സമിതിഅംഗം എന്‍. പ്രേംകുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ് കുമാര്‍, എച്ച്എല്‍ഇഎസ് ജില്ലാ സെക്രട്ടറി എം. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















