കടുത്തുരുത്തി: കടുത്തുരുത്തി മേഖലയെ വിദ്യാഭ്യാസ ഹബ്ബായി ഉയര്‍ത്താന്‍ സത്വരനടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി. കടുത്തുരുത്തി നിയോജകമണ്ഡലം തലത്തിലുള്ള കേരളപ്പിറവി ദിനാഘോഷ സമ്മേളനം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വി. വിപിന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് വി.വി. അനിത, ജോസ് രാഗാദ്രി, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, പി.കെ. ദേവദാസ്, ജയ്‌നമ്മ തോമസ്, എസ്.ഡി.എ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എസ്. ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു.
















