പാലക്കാട്:കൊടുംവേനല്‍ മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉയര്‍ത്തിയ ഉഴവുകൂലി 17000 രൂപ ഫയലില്‍ ഒതുങ്ങി. ഗ്രാമപഞ്ചായത്ത് വിഹിതം കുറഞ്ഞു പോയതിനാല്‍ ഫലത്തില്‍ നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുക 60008000 വരെ മാത്രം.
കഴിഞ്ഞ വര്‍ഷംവരെ ഹെക്ടറിന് ഈയിനത്തില്‍ നല്‍കിയിരുന്നത് 6000 രൂപയായിരുന്നു.17,000 രൂപയായി ഇത് ഉയര്‍ത്തിയെങ്കിലും ഇത്തവണ ഇത്രയും തുക കര്‍ഷകര്‍ക്ക് ലഭിക്കില്ല.വര്‍ധിപ്പിച്ച രൂപയില്‍ 8,500 രൂപ ഗ്രാമപ്പഞ്ചായത്ത് വിഹിതവും,4250 രൂപ വീതം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും വകയിരുത്തണം എന്നാണ് ഉത്തരവ്.എന്നാല്‍ പഞ്ചായത്തുകളുടെ സാമ്പത്തിക വാര്‍ഷിക കണക്കുകള്‍ തയ്യാറാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് വന്നതെന്നതിനാല്‍ പഞ്ചായത്തുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അതെ നിരക്ക് മാത്രമേ വകയിരുത്തിയിട്ടുള്ളൂ.
അതിനാല്‍ അതിന് ആനുപാതികമായിട്ടുള്ള തുക മാത്രമാണ് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍ വകയിരുത്തുന്നത്.ഫലത്തില്‍ ഒന്നാംവിളയ്ക്ക് മാത്രമായി കൃഷിഭവനുകള്‍ വഴിയുള്ള ഈ സഹായം 6000-8000 രൂപ വരെ മാത്രമായി മാറി.കേരളത്തിലെ നെല്ലറയായ പാലക്കാടിലെ നെല്‍കൃഷിയുടെ വിസ്തൃതി കൂടുതലുള്ള പഞ്ചായത്തുകളിലാണ് കൂടുതല്‍ ദുരിതം.
എന്നാല്‍ വളരെ കുറച്ച് മാത്രം നെല്‍കൃഷി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് ആനുപാതികമായി കുറച്ച് തുകമാത്രം ആവശ്യമുള്ളു എന്നതിനാല്‍ മുഴുവന്‍ തുകയും നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: