കല്‍പ്പറ്റ: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ 2017 ഡിസംബര്‍ മുതല്‍ 2018 മെയ് വരെ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടത്തും. പത്രക്കുറിപ്പ് തയ്യാറാക്കല്‍, റിപ്പോര്‍ട്ടിംഗ്, ഡോക്യുമെന്റേഷന്, വെബ്സൈറ്റ് അപ്ഡേഷന്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, നൂതന പരിപാടി ആവിഷ്കാരം എന്നിവയില്‍ താല്പര്യമുള്ള, 18 നും 30 മും മദ്ധ്യേ പ്രായമുള്ള ജേര്‍ണലിസത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപന്റ് 15000 രൂപ. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷനില്‍ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 20. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04936-206589
പ്രതികരിക്കാൻ ഇവിടെ എഴുതുക: