മാനന്തവാടി:കേരള ആദിവാസി സംഘം ട്രൈബൽ ഓഫീസ് മാർച്ചും ധർണ്ണയും നാളെ
ആദിവാസികളുടെ കടങ്ങളെഴുതി തള്ളാൻ അമ്പത് കോടിയോളം രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടും നാളിതുവരെ പ്രസ്തുത ഫണ്ട് ബാങ്കുകൾക്ക് നൽകാൻ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ ബാങ്ക് ലോണെടുത്തിട്ടുള്ള വയനാട് ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കുടുംബങ്ങളും വിവിധ ബാങ്കുകളിൽ നിന്ന് ജപ്തി ഭീക്ഷണി നേരിടുകയാണ്. ഈ സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ കേരള ആദിവാസി സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 3ന് കാലത്ത് 10 മണിക്ക് മാനന്തവാടി ട്രൈബൽ ഡവലപ്പ് മെന്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു . കൊല്ലിയിൽ രാജൻ അദ്ധ്യക്ഷത വഹിച്ചു. പാലേരി രാമൻ ,കണ്ണൻ കണിയാരം , വിജയൻ കൂവണ, വിൽഫ്രെഡ് മുതിരക്കാലായിൽ ,ജി.കെ മാധവൻ ,മഹേഷ് , അരീക്കര ചന്തു , രാമചന്ദ്രൻ ,ചന്തു ചായിമ്മൽ ,ചന്ദ്രൻ അയിനിത്തേരി തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: