അരൂര്‍: ദേശിയപാതയോരത്ത് മാര്‍ഗ്ഗതടസ്സമായി തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ചന്തിരൂര്‍ കൊച്ചുവെളി കവലക്കു സമീപമാണ് ദേശിയപാതയോരത്ത് മുറിച്ച തടികള്‍ കൂട്ടിയിട്ടിരിക്കുന്നത്.
ദേശീയപാതയുടെ ഫുട്ട്പാത്തില്‍ നിന്നിരുന്ന മരമാണ് വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സമുണ്ടുമെന്ന് കണ്ടതിനെ തുടര്‍ന്ന് വെട്ടിമാറ്റിയത്. വെട്ടിമാറ്റിയ തടിയുടെ ചുവട് യഥാസ്ഥാനത്ത് നിര്‍ത്തിയശേഷം ബാക്കിയുള്ള ഭാഗങ്ങള്‍ വെട്ടി റോഡിനോട് ചേര്‍ന്ന നടപ്പാതയിലാണ് ഇട്ടിരിക്കുന്നത്.
ഇത് വഴിയാത്രക്കാര്‍ക്കും സമീപത്തുള്ള കച്ചവടക്കാര്‍ക്കും ബാദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇ തടികള്‍ എത്രയും വേഗം മാറ്റിയില്ലങ്കില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ചിലവില്‍ എടുത്തുമാറ്റുമെന്ന് സംഘടന അറിയിച്ചു.
ഇതിനു വരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമിതി യൂണിറ്റ് പ്രസിഡന്റ് യു.സി.ഷാജിയും സെക്രട്ടറി പി.എസ്.ശ്രീധര ഷേണായിയും അറിയിച്ചു.
















