മുംബൈ: ഏഷ്യയിലെ സമ്പന്നരിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുഖേഷ് അംബാനിക്ക് ഒന്നാം സ്ഥാനം. ചൈനയുടെ ഹുയ് കാ യാനിനെ പിന്തള്ളിയാണ് മുഖേഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വിപണിയില്‍ റിലയന്‍സ് ഒാഹരികളുടെ വില ഉയര്‍ന്നതാണ് മുഖേഷിന് ഗുണമായത്.
ബുധനാഴ്ച റിലയന്‍സ് ഒാഹരിയുടെ വില 1.22 ശതമാനം വര്‍ധിച്ച് 952.30 രൂപയിലെത്തിയിരുന്നു. ഇതോടെ അംബാനിയുടെ വരുമാനം 466 മില്യണ്‍ ഡോളറായി. അതേ സമയം ചൈനയുടെ ഹുയ് കാ യാനിന്റെ ആകെ വരുമാനം 1.28 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 40.6 ബില്യണ്‍ ഡോളറായി.
സെപ്തംബറില്‍ ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്തേക്ക് മുഖേഷ് അംബാനി എത്തിയിരുന്നു. ഫോബ്സ് മാസികയാണ് മുഖേഷ് അംബാനിയെ ഇന്ത്യയിലെ കോടിശ്വരില്‍ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. രണ്ടാം പാദ ലാഭഫലങ്ങളില് ജിയോ ഒഴിച്ചുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള കമ്പനികളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് റിലയന്‍സ്. കമ്പനിയുടെ വിപണി മൂലധനം കഴിഞ്ഞ ദിവസം 6 ലക്ഷം കോടിയിലേക്ക് എത്തിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേത് ചരിത്രപരമായ മുന്നേറ്റമായിരുന്നു. 4.98 ലക്ഷം കോടി വിപണി മൂലധനമുള്ള ടി.സി.എസിന്റെ റെക്കോര്‍ഡാണ് റിലയന്‍സ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: