തിരുവനന്തപുരം: ശുചിത്വമിഷന് ബിവറേജസ് കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം കൈമാറി. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ആധുനികസൗകര്യങ്ങളോടുകൂടിയ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അമ്പതുലക്ഷം രൂപയുടെ ചെക്ക് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ കെ.ടി. ജലീല്‍, എം.എം. മണി, കെ.കെ. ശൈലജ, ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് പങ്കെടുത്തു.
















