അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയ്‌ക്ക് സമീപം കൂമ്പന്‍പാറയില്‍ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ച് പോയി. ഗതാഗതം അപകടത്തിലായിരിക്കുകയാണ്. കൂമ്പന്‍പാറയില്‍ പഞ്ചായത്ത് ശ്മശാനത്തിന് സമീപത്താണ് റോഡിന്റെ അടി ഭാഗം ഒലിച്ച് പോയത്. ചൊവ്വാഴ്‌ച്ച വൈകുന്നേരം ഉണ്ടായ മഴയിലാണ് സംഭവം.
റോഡില്‍ നിന്ന് നോക്കിയാല്‍ യാതൊരു അപകടാവസ്ഥയും ഇല്ല. എ
ന്നാല്‍ റോഡിന് താഴെ നിന്ന് നോക്കിയാല്‍ അടിഭാഗം പൊള്ളയാണ്. ദേശീയപാത അധികൃതര്‍ സംഭവം അറിഞ്ഞ മട്ടില്ല. ദിവസേന ആയിരകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന വഴിയാണിത്. മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ അപകടാവസ്ഥ അറിയാതെ ഇതില്‍ പതിക്കുവാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ശ്മശാനത്തിന് സമീപം ഇത്തരത്തില്‍ റോഡിന്റെ അടിഭാഗം ഒലിച്ച് പോയിരുന്നു. പിന്നീട് ഇവിടെ സംരക്ഷണ ഭിത്തിയും കലുങ്കും നിര്‍മ്മിച്ചാണ് അപകടാവസ്ഥയ്‌ക്ക് പരിഹാരം ഉണ്ടാക്കിയത്.
















