മലപ്പുറം: ഫിനിക്സ് ഫൗണ്ടേഷന്റെ രണ്ടാമത് യു. എ. ബീരാന് സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ. ടി. മുഹമ്മദ് ബഷീര്‍ എംപിക്കും, സാഹിത്യ പുരസ്കാരം ദീപാ നിശാന്തിനും. വാര്‍ത്താ സമ്മേളനത്തിലാണ് ജൂറി അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്. 28ന് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എം. പി. അബ്ദുസമദ് സമദാനി, സി. രാധാകൃഷ്ണന്, പി. സുരേന്ദ്രന്, പി. ഉബൈദുള്ള, സി. പി. സെയ്തലവി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ നസീര്‍ മേലേതില്‍, എന്‍ കെ അഫ്സല് റഹ്മാന്, കെ എം ശാഫി, കുരിക്കള്‍ മുനീര്‍, ടി പി ഹാരിസ്, സലീം വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: