മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാനത്ത് ആറ് മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി ഒന്നിന് ഇന്‍ഡന്റുകള്‍ പാസാക്കാതെ വ്യാപാരികള്‍ പ്രതിഷേധിച്ചു. ആറിന് കടകളടച്ച് കളക്‌ട്രേറ്റുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തും. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാങ്കേജ് പുന:പരിശോധിച്ച് ഉടന്‍ നടപ്പിലാക്കുക, കട നവീകരണവും കമ്പ്യൂട്ടര്‍ വല്‍ക്കരണവും നടത്തി ഇ-പോസ് മെഷീന്‍ സ്ഥാപിക്കുക, റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ട്രഷറര്‍ ഇ. അബൂബക്കര്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ കാടാമ്പുഴ മൂസ ഹാജി, ജില്ലാ ചെയര്‍മാന്‍ അമ്പകത്ത് കബീര്‍ എന്നിവര്‍ പങ്കെടുത്തു.
















