മുംബൈ: ഇന്ത്യയെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അമ്പതിലെത്തിക്കാന്‍ നടപടികളെന്ന് കേന്ദ്ര വ്യവസായ നയ, പ്രോത്സാഹന വകുപ്പ്. ഇതിനായി ഈ വര്‍ഷം ഇരുന്നൂറിലധികം പദ്ധതികള്‍ നടപ്പാക്കുമെന്നും വകുപ്പ് സെക്രട്ടറി രമേശ് അഭിഷേക് പറഞ്ഞു. മുംബൈയില്‍ സിഐഐ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ഇതുവരെ 122 പദ്ധതികള്‍ നടപ്പാക്കി. ഇവയ്ക്ക് ലോക ബാങ്കിന്റെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. നികുതി, ലൈസന്‍സ് സമ്പ്രദായങ്ങള്‍ ലഘൂകരിച്ചും, നിക്ഷേപകനെ സംരക്ഷിക്കല്‍, അഴിമതിവിമുക്തമായ നടപടികളിലൂടെയും ഇന്ത്യ നിക്ഷേപക സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 30 സ്ഥാനം മുന്നേറി നൂറിലെത്തി. ഇത് അമ്പതിലെത്തിക്കാനാണ് ശ്രമം, രമേശ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സൗഹൃദ നടപടികള്‍ നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ ചര്‍ച്ച തുടങ്ങി. ജിഎസ്ടി ദൃഢമായ പരിഷ്കാരമെന്ന് ലോക ബാങ്ക് അംഗീകരിച്ചു. അടുത്ത വര്‍ഷം രാജ്യത്തിന്റെ റാങ്കിങ്ങില്‍ ഈ നടപടി അനുകൂല പ്രതിഫലനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: