ആലപ്പുഴ: പ്രതിരോധ കുത്തിവെയ്‌പ് എടുക്കാത്ത മൂന്ന് കുട്ടികള്‍ക്ക് അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്തതായി ഡിഎംഒ. ഡോ ഡി. വസന്തദാസ് പറഞ്ഞു. മണ്ണഞ്ചേരി പൊന്നാട്ടുള്ള മൂന്ന് കുട്ടികള്‍ക്കാണ് മീസിത്സ് റിപ്പോര്‍ട്ട് ചെയ്തത്. പൊന്നാട്, മണ്ണഞ്ചേരി, കാക്കാഴം, അരൂക്കുറ്റി, ആലപ്പുഴ, കായംകുളം, പല്ലന, പാനൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രതിരോധ കുത്തിവയ്‌പിനോട് വിമുഖത കാണിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു. എംആര്‍ കാമ്പയിനിന്റെ സമയ പരിധി നാളെ അവസാനിക്കുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും മീസിത്സ്, റൂബല്ല പ്രതിരോധ കുത്തിവെയ്‌പ് സൗജന്യമായി ലഭ്യമാക്കാന്‍ ആശുപത്രികളിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യമൊരുക്കും.
















