കൊച്ചി: ബ്ലോക്ചെയിന്‍ കംപ്യൂട്ടിങ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന് എന്‍ഫീ സഹസ്ഥാപകനും സിഇഒയുമായ വിവേക് പ്രസന്നന്.
കേരള മാനെജ്മെന്റ് അസോസിയേഷന് (കെഎംഎ) ‘ബ്ലോക്ചെയിന്സ്- ബിറ്റ്കോയിനുകളുടെ ലോകത്തിനുമപ്പുറം’എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഇടപാടുകളിലും സുതാര്യത ഉറപ്പുവരുത്താനും രഹസ്യങ്ങള്‍ ഉറപ്പാക്കാനും ഇതു സഹായിക്കും. രേഖകളെല്ലാം വിശ്വസനീയമാണെന്നു ബ്ലോക്ചെയിന്‍ ധാരണ നല്കുന്നു.
ഇന്‍ഷുറന്‍സ്, കാര്‍ഷികോത്പന്നങ്ങളുടെ വാങ്ങലുകളും വില്‍പ്പനയും, ബാങ്കിങ് തുടങ്ങിയവയിലും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പു പ്രക്രിയ പോലെയുള്ള ഒട്ടേറെ നൂതന സാങ്കേതികതകളിലും ബ്ലോക്ചെയിന്‍ വൈകാതെ വലിയ സ്വാധീനമാണു ചെലുത്തുക.
കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്. മാധവ് ചന്ദ്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: