മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു.
കോട്ടയം: കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഇ ഗവേണന്‍സിന് വേണ്ട സോഫ്ട്‌വെയര്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ തയ്യാറാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. സര്‍വ്വകലാശാലയില്‍ ഇന്നു മുതല്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും ബിരുദ പ്രവേശനം എം.ജി. സര്‍വ്വകലാശാല വികസിപ്പിച്ച ഏകജാലക സംവിധാനം വഴി നടത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. സിന്‍ഡിക്കേറ്റ്, ധനകാര്യ ഉപസമിതി കണ്‍വീനര്‍ ഡോ. കെ. ഷെറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. എ.എം. തോമസ്, ഡോ. എ. ജോസ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. ആര്‍. പ്രഗാഷ്, സംഘടനാ പ്രതിനിധികളായ ജി. പ്രകാശ്, എ. ബാബുരാജ്‌വാര്യര്‍, പിആര്‍ഒയുടെ ചുമതലയുള്ള വേണുഗോപാലന്‍ കര്‍ത്ത എന്നിവര്‍ സംസാരിച്ചു.
















