വാഷിങ്ടണ്‍: ആമസോണ്‍ ഇന്ത്യയുടെ അലക്‌സാ വെര്‍ച്വല്‍ അസിസ്റ്റന്‍സ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പരിഷ്‌കരിച്ചു. ഇനി ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ‘ഹിംഗ്ലീഷില്‍’ സംസാരിക്കാം. ഇന്ത്യന്‍ ഉച്ചാരണ രീതിയുമാകാമെന്ന് ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ അലക്‌സാ ആപ് തിങ്കളാഴ്ച മുതല്‍ ലഭ്യമായി. ഇംഗ്ലീഷുകാരുടെ ലിവിഗ് റൂമാണ് ഇന്ത്യക്കാര്‍ പറയുന്ന ഡ്രോയിങ് റൂമെന്ന് ആപ്ലിക്കേഷന്‍ തിരിച്ചറിയുന്നു. ഹല്‍ദി മഞ്ഞളും ജീര ജീരകവും ആണെന്നും ആപ് മനസിലാക്കുമെന്ന് ഇന്ത്യയിലെ ആമസോണ്‍ തലവന്‍ പരാഗ് ഗുപ്ത പറഞ്ഞു.
















